റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന പ്രതിമാസ/വാര്‍ഷിക സ്ഥിതിവിവര കണക്കുകളില്‍ നിന്നും, മറ്റ് സൈറ്റുകളില്‍ നിന്നും മറ്റും ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുന്നത്.

Wednesday, March 06, 2013

മിസ്സിംഗ് എന്ന അക്കങ്ങള്‍ എന്തിന്

റബ്ബര്‍ ബോര്‍ഡ് പല പേജുകളിലായി പ്രസിദ്ധീകരിക്കുന്ന ഓപ്പണിംഗ് സ്റ്റോക്ക്, ഉത്പാദനം, ഉപഭോഗം, ഇറക്കുമതി എന്നിവ ക്രോഡീകരിച്ച് കൂട്ടിയാല്‍ കിട്ടുന്നതാണ് ആകെ ലഭ്യത. അതേപോലെ പല പേജുകളിലായി ലഭിക്കുന്ന ഉപഭോഗവും, കയറ്റുമതിയും കൂട്ടിയശേഷം ആകെ ലഭ്യതയില്‍നിന്ന് കുറവുചെയ്താല്‍ ബാലന്‍സ് സ്റ്റോക്ക് കിട്ടണം. എന്നാല്‍ ബാലന്‍സ് സ്റ്റോക്ക് ലഭിക്കണമെങ്കില്‍ ഒരു മിസ്സിംഗ് ഫിഗര്‍ കൂട്ടിച്ചേര്‍ക്കേണ്ടിവരുന്നു. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ഉദാഹരണത്തിന് 2002-03 മുതല്‍ 2009-10 വരെ ഇല്ലാത്ത സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടി. അപ്രകാരം ഇല്ലാത്ത ലഭ്യത പ്രസിദ്ധീകരിക്കുന്നതിലൂടെ സപ്ലെ ആന്‍ഡ് ഡിമാന്റിന്റെ പ്രയോജനം കര്‍ഷകര്‍ക്ക് ലഭിച്ചില്ല. 2009-10 മുതല്‍ ഭീമമായ തോതില്‍ ഉള്ള സ്റ്റോക്ക് കുറച്ചുകാട്ടുകയും ഡീലര്‍മാരുടെ പക്കലും കര്‍ഷകരുടെ പക്കലും റബ്ബര്‍ കെട്ടിക്കിടക്കുകയും ദീര്‍ഘനാളത്തെ വിലയിടിവിന് കാരണമാകുകയും ചെയ്യുന്നു.  ഇത് കര്‍ഷകര്‍ ഉത്പാദനവര്‍ദ്ധനവിന് ശ്രമിക്കാത്ത അവസ്ഥ സംജാതമാക്കും. ഇപ്രകാരം സ്റ്റോക്ക് കുറച്ച് കാട്ടുന്നതിലൂടെ വ്യവസായികള്‍ കള്ളം പറഞ്ഞ് ഇറക്കുമതി ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നു. 2011-12 ല്‍ 167250 ടണ്ണുകളാണ് സ്റ്റോക്കില്‍ കുറച്ചുകാട്ടി ഭീമമായ ഇറക്കുമതി (213785 ടണ്‍) നടത്തിയത്.  ഒരുപക്ഷെ ഇക്കാര്യം മിനിസ്ട്രി ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയ്ക്ക് അറിയാമായിരുന്നുവെങ്കില്‍ ഇറക്കുമതിയുടെ ആനുകൂല്യങ്ങള്‍ വ്യവസായികല്‍ക്ക് നഷ്‌ടപ്പെട്ടേനെ. മാത്രവുമല്ല ഇന്ത്യന്‍ ഉത്പാദനവും വിപണനവും കേരള സര്‍ക്കാരിന് ലഭിക്കേണ്ട വാറ്റ് നികുതിയിലും വര്‍ദ്ധന രേഖപ്പെടുത്തും.  
2011-12 ല്‍ 27145  ടണ്‍ കയറ്റുമതി ചെയ്തത് 441.3 കോടി രൂപയ്ക്കാണ്. കിലോഗ്രാമിന് 162.57 രൂപ നിരക്കില്‍ കയറ്റുമതി ചെയ്തത് കോട്ടയം വിപണിവില ആര്‍എസ്എസ് 4 ന് കിലോഗ്രാമിന് 208.05 രൂപ രൂപയുള്ളപ്പോഴാണ്. താണ വിലയ്ക്കുള്ള റബ്ബര്‍ കയറ്റുമതി അന്താരാഷ്ട്ര വില യിടിയുവാന്‍ കാരണമാകും. 236275 ടണ്‍ ഇറക്കുമതി ചെയ്തത്  4248.2 കോടി രൂപയ്ക്കാണ്. അതായത് കിലോഗ്രാമിന് 198.71 രൂപ നിരക്കില്‍ ബാങ്കോക്ക് വിപണിയില്‍ ആര്‍എസ്എസ് 3 ന് 209.15 രൂപ വിലയുള്ളപ്പോഴാണ്.  
2012-13 ലെ റബ്ബര്‍ സ്ഥിതിവിവര കണക്കാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്.
ഏപ്രില്‍ മുതല്‍ ജൂണ്‍ മാസം വരെ ഇല്ലാത്ത സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടിയും അതിന് ശേഷം ഉള്ള സ്റ്റോക്ക് താഴ്ത്തിക്കാട്ടിയും പ്രസിദ്ധീകരിച്ചിരിക്കുന്നു. ആവശ്യത്തിലധികം സ്വാഭാവിക റബ്ബര്‍ ഇന്ത്യയില്‍ കെട്ടിക്കിടക്കുമ്പോഴാണ് ഇറക്കുമതി തീരുവ കൂട്ടിയതിനെതിരെ നിര്‍മ്മാതാക്കള്‍ മുറവിളി കൂട്ടുന്നത്. കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ (ഫിനിഷ്‌ഡ്  പ്രോഡക്ട്സ്) ഭാരത്തിനാനുപാതികമായി  പൂജ്യം ശതമാനം തീരുവയില്‍ ഇറക്കുമതി ചെയ്യുവാനുള്ള അവകാശം കയറ്റുമതിക്കാര്‍ക്കുണ്ട്.
2012 ജനുവരി മുതല്‍  നവംബര്‍ വരെയുള്ള സ്ഥിീതിവിവര കണക്കാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്.
ആഭ്യന്തര വിപണിവില താണിരുന്ന ഫെബ്രുവരിമുതല്‍ മെയ് മാസം വരെ നഷ്ടം സഹിച്ചാണോ ഇറക്കുതി ചെയ്യപ്പെട്ടത്? അത്തരം ഇറക്കുമതിയും നെഗറ്റീവ് മിസ്സിംഗും ബന്ധപ്പെട്ടിരിക്കുന്നതായി കാണാം.


No comments:

Custom Search

കൂടുതല്‍ അറിയുവാന്‍

റബ്ബറിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് തിരിമറി എന്ന പേജ്‌ കാണുക.

ഇതുവഴി വന്നവര്‍

Powered By Blogger