റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന പ്രതിമാസ/വാര്‍ഷിക സ്ഥിതിവിവര കണക്കുകളില്‍ നിന്നും, മറ്റ് സൈറ്റുകളില്‍ നിന്നും മറ്റും ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുന്നത്.
Pages
Sunday, March 17, 2013
Wednesday, March 06, 2013
മിസ്സിംഗ് എന്ന അക്കങ്ങള്‍ എന്തിന്

2011-12 ല്‍ 27145 ടണ്‍ കയറ്റുമതി ചെയ്തത് 441.3 കോടി രൂപയ്ക്കാണ്. കിലോഗ്രാമിന് 162.57 രൂപ നിരക്കില്‍ കയറ്റുമതി ചെയ്തത് കോട്ടയം വിപണിവില ആര്‍എസ്എസ് 4 ന് കിലോഗ്രാമിന് 208.05 രൂപ രൂപയുള്ളപ്പോഴാണ്. താണ വിലയ്ക്കുള്ള റബ്ബര്‍ കയറ്റുമതി അന്താരാഷ്ട്ര വില യിടിയുവാന്‍ കാരണമാകും. 236275 ടണ്‍ ഇറക്കുമതി ചെയ്തത് 4248.2 കോടി രൂപയ്ക്കാണ്. അതായത് കിലോഗ്രാമിന് 198.71 രൂപ നിരക്കില്‍ ബാങ്കോക്ക് വിപണിയില്‍ ആര്‍എസ്എസ് 3 ന് 209.15 രൂപ വിലയുള്ളപ്പോഴാണ്.
2012-13 ലെ റബ്ബര്‍ സ്ഥിതിവിവര കണക്കാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്.
ഏപ്രില്‍ മുതല്‍ ജൂണ്‍ മാസം വരെ ഇല്ലാത്ത സ്റ്റോക്ക് ഉയര്‍ത്തിക്കാട്ടിയും അതിന് ശേഷം ഉള്ള സ്റ്റോക്ക് താഴ്ത്തിക്കാട്ടിയും പ്രസിദ്ധീകരിച്ചിരിക്കുന്നു. ആവശ്യത്തിലധികം സ്വാഭാവിക റബ്ബര്‍ ഇന്ത്യയില്‍ കെട്ടിക്കിടക്കുമ്പോഴാണ് ഇറക്കുമതി തീരുവ കൂട്ടിയതിനെതിരെ നിര്‍മ്മാതാക്കള്‍ മുറവിളി കൂട്ടുന്നത്. കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ (ഫിനിഷ്‌ഡ് പ്രോഡക്ട്സ്) ഭാരത്തിനാനുപാതികമായി പൂജ്യം ശതമാനം തീരുവയില്‍ ഇറക്കുമതി ചെയ്യുവാനുള്ള അവകാശം കയറ്റുമതിക്കാര്‍ക്കുണ്ട്.2012 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള സ്ഥിീതിവിവര കണക്കാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്.
ആഭ്യന്തര വിപണിവില താണിരുന്ന ഫെബ്രുവരിമുതല്‍ മെയ് മാസം വരെ നഷ്ടം സഹിച്ചാണോ ഇറക്കുതി ചെയ്യപ്പെട്ടത്? അത്തരം ഇറക്കുമതിയും നെഗറ്റീവ് മിസ്സിംഗും ബന്ധപ്പെട്ടിരിക്കുന്നതായി കാണാം.
Subscribe to:
Posts (Atom)

Custom Search